മുംബൈ: മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലായിരുന്നു. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ ചികിത്സയിലാണ്.

മകനും കൂലിവേല ചെയ്താണ് ജീവിക്കുന്നത്. ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസുകളുടെ സഹായം തേടുകയായിരിന്നു ഏക മകനായ രതീഷ്. അമ്മയുടെ ചികിത്സക്കും മറ്റുമായി വലിയ ചിലവാണ് രതീഷിനെയും സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ ആൾ ഇന്ത്യ പീപ്പിൾസ് ഫോറം ഭാരവാഹി മനോജ്‌ മുംബൈ ഇടപെട്ടാണ് മൂന്ന് മണിക്കൂർ കൊണ്ട് വാട്ട്സപ്പ് കൂട്ടായ്മയിലൂടെ 31500 രൂപ സമാഹരിച്ച് ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ നിർധന കുടുംബത്തിന് കൈത്താങ്ങായത്. എയർപോർട്ടിൽ നിന്ന് നോർക്കയുടെ ആംബുലസിൽ കരുനാഗപ്പിള്ളിയിലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത് മുംബൈ നോർക്ക ഡെവെലപ്‌മെൻറ് ഓഫീസർ റഫീഖിന്റെ മേൽനോട്ടത്തിൽ ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക