മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങള്‍ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. 74 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റു നേടിയ കക്ഷിയായ കോണ്‍ഗ്രസ് ആ പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ വിജയശില്പികളില്‍ പ്രധാനിയായിരുന്നു രമേശ് ചെന്നിത്തല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേടിയ 12 സീറ്റുകള്‍ എന്ന ഉജ്ജ്വലനേട്ടം രമേശ് ചെന്നിത്തലയ്ക്കും അവകാശപ്പെട്ടതാണ്. മുബൈയില്‍ ക്യാമ്ബ് ചെയ്ത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ചെന്നിത്തല, വിമതശല്യം ഒഴിവാക്കുന്നതിലടക്കം നിർണായക പങ്കാണ് വഹിച്ചത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ് രമേശ് ചെന്നിത്തല.
മഹാരാഷ്ട്രയ്ക്കായി മഹാവികാസ് അഘാഡിയുടെ 5 വാഗ്ദാനങ്ങള്‍ തയ്യാറാക്കുന്നതിലും ചെന്നിത്തലയ്ക്ക് മുഖ്യപങ്കുണ്ടായിരുന്നു. വനിതകള്‍ക്ക് പ്രതിമാസം 3000 രൂപ വേതനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ ബസ് യാത്ര, മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതി തള്ളും. സ്ഥിരമായി ലോണ്‍ തിരിച്ചടവിന് അമ്ബതിനായിരം രൂപ വരെ ഇൻസെന്റീവ്, സംസ്ഥാനത്തെ ജാതി സെൻസസ് ഏർപ്പെടുത്തും. അമ്ബതുശതമാനം റിസർവേഷൻ ക്വോട്ട മാറ്റാൻ ശ്രമിക്കും, 25 ലക്ഷം രൂപ വരെ വരുന്ന സൗജന്യ ഇൻഷുറൻസും സൗജന്യ മരുന്നുകളും, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് 4000 രൂപ വരെ പ്രതിമാസ ധനസഹായം എന്നിങ്ങനെയാണ് മഹാവികാസ് അഘാഡിയുടെ വാഗ്ദാനങ്ങള്‍.
മുംബൈ നഗരത്തിലെ നിർണായകമായ 36 സീറ്റുകളുടെ മത്സരത്തില്‍ മഹാവികാസ് അഘാഡിയും കോണ്‍ഗ്രസ് പാർട്ടിയും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനഞ്ഞതും ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. ഇതിനായി മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സീനിയർ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു. ഓരോ മണ്ഡലത്തിലെ സാധ്യതകളും യോഗത്തില്‍ വിലയിരുത്തി.മഹാവികാസ് അഘാഡിയുടെ ജയം ഉറപ്പെന്നാണ് ചെന്നിത്തല പറയുന്നത്. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ നിരവധി അംസതൃപ്തരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. മഹാവികാസ് അഘാഡിയിലെ 12 വിമതരെ മത്സര രംഗത്ത് നിന്ന് പിന്മാറ്റാൻ കഴിഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി ഒരേ മനസോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാക്കിയതാണ് ചെന്നിത്തലയുടെ നേട്ടം. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തെരഞ്ഞെടുപ്പില്‍ നിര്‍ണായ വിഷയമായി ഉയർത്തിക്കാട്ടുന്നത് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ്.

















