KeralaNewsTrending

വരന്റെ വീട്ടിലേക്ക് നവ വധു കാൽ വച്ച് കയറിയത് ഇങ്ക്വിലാബ് മുദ്രാവാക്യം വിളിച്ച്; ഏറ്റുവിളിച്ചു വരൻ; സംഭവം കേരളത്തിൽ തന്നെ: വിശദാംശങ്ങൾ വായിക്കാം.

“ഇങ്ക്വിലാബ് സിന്ദാബാദ് ” എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും.എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !ആരെയും അമ്ബരപ്പിക്കും എന്ന് ഉറപ്പാണ് .

എന്നാല്‍ ഒരു കല്യാണപെണ്ണ് ആണെങ്കിലോ മുദ്രാവാക്യം വിളിക്കുന്നത് !.എല്ലാവരും വാ പൊളിച്ചു പോവും .അത്തരത്തിലൊരു വാർത്തയാണ് മലപ്പുറത്തെ എടപ്പാളില്‍ നടന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ കലങ്ങിയ കണ്ണുകളോടും ചുണ്ടില്‍ ചെറിയ പുഞ്ചിരിയുമായിട്ടായിരിക്കും ഏതു വധുവും വരന്റെ വീട്ടിലേക്കു പ്രവേശിക്കുന്നത് .

എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ കല്യാണം നടന്നത് , തട്ടമിട്ട് കല്യാണത്തിന് വന്നവർക്കു മുന്നില്‍ കല്യാണപെണ്ണ് ഒട്ടും പതറാതെ വളരെ വീര്യത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു “ഉയരെ വെള്ളക്കൊടി പറട്ടെ ,മണ്ണില്‍ ചോരച്ചാലോഴുകട്ടെ,ചാലുകള്‍ ചേർന്നൊരു പുഴയാവട്ടെ ,പുഴകള്‍ ചേർന്നൊരു കടലാവട്ടെ”..എന്ന് കല്യാണ ചെക്കനും ,കല്യാണത്തിന് വന്നവരെല്ലാം ചെങ്കൊടിയും പിടിച്ച്‌ വിപ്ലവ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി.ഏറെ വീര്യത്തോടെയുള്ള മുദ്രവാക്യങ്ങള്‍ ആയിരുന്നതിനാല്‍ ആരായാലും ഏറ്റു പറഞ്ഞു പോവുമായിരുന്നു .

അത്രക്ക് ഗാംഭീര്യമുണ്ടായിരുന്നു അവളുടെ മുദ്രാ വിളികള്‍ക്ക് .അപ്പോള്‍ അവളുടെ മുഖത്തിനേക്കാള്‍ മൊഞ്ച് ആ വിപ്ലവ വാക്യങ്ങള്‍ക്കായിരുന്നു .കല്യാണ ചെക്കനും വധുവിനോടൊപ്പം ചേർന്നതോടെ കല്യാണം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായി .

ചെക്കന്റെ മാതാപിതാക്കളും ബന്ധുക്കളും പുതു ഭാഷയില്‍ പറഞ്ഞാല്‍ കട്ടയ്ക്ക് കൂടെ നിന്നതുകൊണ്ട് കല്യാണം വേറെ ലെവലായിമാറുകയായിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button