പാലായിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള ഹുക്കിൽ തൂങ്ങിയ നിലയിലാണ് ബിനിയുടെ മൃതശരീരം കണ്ടെത്തിയത്.

അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള സഹോദരിക്ക് പരസഹായം ഇല്ലാതെ ഈ ഹുക്കിൽ തുണി കുരുക്കാൻ ആവില്ല എന്നാണ് യുവതിയുടെ സഹോദരൻ ബിനു തോമസ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് മൃതദേഹം അഴിച്ചുമാറ്റിയതിലും അദ്ദേഹം ദുരൂഹത ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് ഒരു കൗൺസിലറുടെ ജീവനക്കാരനാണ്. ഈ കൗൺസിലറുടെ സാന്നിധ്യത്തിൽ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനാണ് പോലീസ് എത്തുന്നതിനുമുമ്പ് തുണി മുറിച്ച് മൃതദേഹം അഴിച്ചത്. പോലീസ് എത്താൻ കാത്തുനിൽക്കണമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടത് ഗൗനിക്കാതെയായിരുന്നു ഈ നടപടി എന്നും ബിനു ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ മരണം നടന്ന വീട്ടിലെ ഒരു മുറിയ്ക്കുള്ളിൽ ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നത് എന്ന് തോന്നിക്കുന്ന ഒരു പീഠം ഉള്ളതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സഹോദരിക്കോ കുടുംബത്തിനും പറയത്തക്ക സാമ്പത്തിക ബാധ്യത ഉള്ളതായി അറിവില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവതി മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ എന്തോ ബഹളം നടന്നിരുന്നു എന്നും, മുറിയിൽ ജനൽ ചില്ലുകൾ ഇടിച്ചു പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. യുവതിയുടെ ഭർത്താവിൻറെ ഷർട്ടിൽ ചോരപ്പാടുകൾ ഉണ്ടായിരുന്നുവെന്നും സഹോദരൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഹുക്കിൽ തൂങ്ങിക്കിടന്നിരുന്ന തുണി കഷ്ണം അവിടെ നിന്നും മാറ്റരുത് എന്ന് കൃത്യമായ നിർദ്ദേശം നൽകിയിട്ടും ഇത് വകവയ്ക്കാതെ ആ തുണി കഷ്ണവും നീക്കം ചെയ്തു എന്ന ആരോപണവും ഇദ്ദേഹത്തിന്റെ പരാതിയിൽ ഉണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങൾ ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും അന്വേഷണ വിധേയമാക്കുമെന്നും പാലാ പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക