യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 39 ലക്ഷം രൂപയാണ് രാഹുലിന്റെ സ്വത്ത്. ഇത് കൂടാതെ 24 ലക്ഷം വിലമതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ കൈവശം 25000 രൂപയാണ് പണമായുള്ളത്. 55,000 രൂപ മൂല്യമുള്ള 1 പവൻ സ്വർണവും രാഹുലിന് ഉണ്ട്.

അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വർണമുണ്ട്, 10000 രൂപയും. ആകെ സ്വത്ത് 39,36,454 രൂപയാണ്. അടൂരിലാണ് രാഹുലിന്റെ പേരിലുള്ള ഭൂമിയുള്ളത്. രാഹുലിന്റെ അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്. ചെറുകിട ബിസിനസ് ആണ് രാഹുലിന്റെ വരുമാനശ്രോതസ്. കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ഷോപ്പ് എന്നിവയുണ്ട്. ഇവ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. ഇതുകൂടാതെ സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലർ, മില്‍മയുടെ ഏജൻസി എന്നിവയും രാഹുലിന്റെ പേരിലുണ്ട്. 2421226 രൂപയാണ് രാഹുലിന് ബാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിന്റെ കൈയ്യില്‍ ഉള്ളത് 5,000 രൂപയാണ്. എച്ച്‌ഡിഎഫ്സി ബാങ്ക് തിരുവില്ലാമല ബ്രാഞ്ചില്‍ 17,124 രൂപയുണ്ട്. പങ്കാളിയുടെ കൈവശം 10,000 രൂപയാണ് ഉള്ളത്. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 1,89,067,57; 10,00,000; 5,00,000; 2,50,000; 14737; 5321, എന്നിങ്ങനെയും ഉണ്ട്. സരിന് 10 ലക്ഷത്തിന്റെ രണ്ട് എല്‍ഐസി പോളിസികള്‍ ഉണ്ട്. ഭാര്യയ്ക്ക് 5 ലക്ഷത്തിന്റേയും. സരിന്റെ പേരില്‍ സ്വർണമില്ല. ഭാര്യയുടെ പേരില്‍ 50 പവൻ സ്വർണം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക