ജീവിതത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവർ വളരെ കുറവാണ്. ചിലർക്ക് കയ്യിലുള്ള പണം പെട്ടെന്ന് തീർന്നുപോകുന്നതാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലർക്ക് അത്യാവശ്യത്തിന് പോലും പണമില്ല എന്നതാണ് പ്രശ്‌നം. എന്നാല്‍, ഈ പ്രശ്‌നങ്ങളെല്ലാം മാറ്റാൻ ഒരു വഴിയുണ്ട്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്ന ഈ മാർഗം പരീക്ഷിച്ചാല്‍ സാമ്പത്തികമായ എല്ലാ പ്രശ്‌നങ്ങളും മാറി ധനനേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം.

ഉപ്പ് ഉപയോഗിച്ചാണ് ഈ മാർഗം ചെയ്യുന്നത്. ഉപ്പ് കടല്‍വെള്ളത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന വസ്‌തുവാണ്. കടലിലെ ഓരോ വസ്‌തുവിലും ലക്ഷ്‌മീദേവി ഉണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ഉപ്പ് മഹാലക്ഷ്‌മിയുടെ അനുഗ്രഹം കൊണ്ടുവരുന്ന ഒന്നാണെന്ന് കണക്കാക്കപ്പെടുന്നു. അതിനാല്‍ ഉപ്പ് വളരെ വൃത്തിയായി വേണം സൂക്ഷിക്കാൻ. ഗ്ലാസ്, തടിപ്പാത്രം അല്ലെങ്കില്‍ ഭരണിയില്‍ വേണം ഉപ്പ് സൂക്ഷിക്കാൻ. ഈ പാത്രം ഇടയ്‌ക്കിടെ വൃത്തിയാക്കാനും മറക്കരുത്. ഉപ്പുപാത്രം ഒരിക്കലും കാലിയാകാനും പാടില്ല. അതിനാല്‍ തീരുന്നതിന് മുമ്പ് തന്നെ ഉപ്പ് വാങ്ങിവയ്‌ക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയ്യേണ്ട രീതി: വയമ്പ്, മഞ്ഞള്‍ എന്നിവ വേണം ഇതിന് ഉപയോഗിക്കാൻ. ഇതിന്റെ പൊടി പാടില്ല. സന്ധ്യയ്‌ക്ക് വീട്ടില്‍ അഞ്ച് തിരിയുള്ള വിളക്ക് കൊളുത്തി പൂക്കളാല്‍ അലങ്കരിച്ച്‌ ലക്ഷ്‌മീദേവിയുടെ ചിത്രം കൂടിവച്ച്‌ പ്രാർത്ഥിക്കണം. ശേഷം ഒരു കഷ്‌ണം മഞ്ഞളെടുത്ത് വലതുകയ്യില്‍ വച്ച്‌ വിളക്കിനെ മൂന്നുതവണ ഉഴിഞ്ഞ് ലക്ഷ്‌മീദേവിയെ പ്രാർത്ഥിക്കുക. ശേഷം മഞ്ഞള്‍ വാഴയിലയിലോ താലത്തിലോ വയ്‌ക്കാം.പിന്നീട് വയമ്പെടുത്ത് അതും ഇതേ രീതിയില്‍ നിലവിളക്കിനെ ഉഴിയുക. പിന്നീട് മഞ്ഞച്ചരടെടുത്ത് അതും ഉഴിഞ്ഞ് വയ്‌ക്കുക. ഈ മഞ്ഞളും വയമ്പും ചരടുകൊണ്ട് വട്ടത്തില്‍ അഴിഞ്ഞുപോകാത്ത വിധത്തില്‍ കെട്ടുക. ശേഷം ഇതിനെ ഉപ്പുപാത്രത്തിന്റെ ഏറ്റവും അടിഭാഗത്തായി വച്ച്‌ അതിന് മുകളില്‍ ഉപ്പ് നിറയ്‌ക്കുക. കൃത്യം ഒരു മാസത്തിനുള്ളില്‍ ഫലം കിട്ടുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക