മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച്‌ മലയാളി പെണ്‍കുട്ടി.

കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ ഒമ്ബതാംക്ലാസുകാരി കരസ്ഥമാക്കി. സെക്കൻഡ് റണ്ണർ അപ് കൂടിയാണ് നയോമി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജെംസ് കേംബ്രിജ് ഇന്റർനാഷനല്‍ സ്കൂളിലെ വിദ്യാർഥിനിയാണ് നയോമി. വിവിധ രാജ്യക്കാർ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു നയോമി. ടാലന്റ് റൗണ്ടില്‍ അണ്‍സ്റ്റോപ്പബിള്‍ എന്ന ഗാനം ആലപിച്ച്‌ കയ്യടി നേടിയിരുന്നു.

അബുദാബിയില്‍ ജോലി ചെയ്യുന്ന മല്ലശ്ശേരില്‍ ദീപക് മാത്യുവിന്റെയും ആൻ ചെറിയാന്റെയും മകളാണ്. സഹോദരി നതാനിയ. തമന്ന മിശ്രയാണ് മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ കിരീടം ചൂടിയത്. ശ്രേയ താക്കൂർ ആണ് ഫസ്റ്റ് റണ്ണർ അപ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക