മുട്ട ഭക്ഷണത്തില്‍ മിക്കപ്പോഴും നമ്മള്‍ ഉള്‍പ്പെടുത്താറുണ്ടല്ലേ. മുട്ടയില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്. എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ തുടങ്ങിയവ ലഭിക്കും.

മുട്ടയുടെ മഞ്ഞ കരുവിലെ നിറവ്യത്യാസം ഒരുപാട് കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കോഴി കഴിക്കുന്ന ഭക്ഷണം, കോഴിയുടെ പ്രായം, അത് വളര്‍ന്ന സാഹചര്യം ഒക്കെ മുട്ടയുടെ ഉള്ളിലെ മഞ്ഞ കരുവിന്റെ നിറം നിർണയിക്കും. കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം, അതായത് ചോളം പോലെയുള്ളവ കോഴി ധാരാളം കഴിക്കുകയാണെങ്കില്‍ മുട്ടയ്ക്ക് നല്ല മഞ്ഞ നിറമുള്ള കരു ഉണ്ടാവും. അതോടൊപ്പം പുല്ലുകള്‍ കൊത്തിപ്പറിച്ചും പറമ്ബിലെ പ്രാണിയേയും മറ്റും കൊത്തിത്തിന്നും നടക്കുന്ന കോഴികള്‍ക്ക് ഓറഞ്ച് നിറമുള്ള കരുവായിരിക്കും ഉണ്ടാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്കൊണ്ട് തന്നെ നടൻ മുട്ടയ്ക്കാണ് ഗുണം ഏറെയെന്ന പടനാണ് സൂചിപ്പിക്കുന്നത്. അതായത് ഓറഞ്ച് നിറമുള്ള മഞ്ഞ കരുവുള്ള മുട്ടയാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയുക. ഈ ഓറഞ്ച് നിറത്തിലുള്ള കരുവുള്ള മുട്ടയില്‍ ഒമേഗ 3 ഫാറ്റിആസിഡ് അധികമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക