സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ മാറ്റി നിർത്തിയാല്‍ അദ്ദേഹത്തിന് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. എന്തു സഹായത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് സുരേഷ് ഗോപി. തൻറെ സമ്ബാദ്യത്തില്‍ നിന്നെടുത്താണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യാറുള്ളത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവും ആരാധകർക്ക് സുപരിചിതരാണ്. മിക്ക പൊതു പരിപാടികളിലും സുരേഷ് ഗോപിക്കൊപ്പം ഭാര്യയെയും മക്കളെയും കാണാൻ സാധിക്കും.

കരിയറിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം തിളങ്ങി നില്‍ക്കുകയാണെങ്കിലും എന്നും സുരേഷ് ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകള്‍ ലക്ഷ്മിയുടെ മരണമാണ്. മൂത്തമകള്‍ ലക്ഷ്മി അപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഗോകുലിനും മാധവിനും ഭാഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നേനെ. ഒരു കാർ അപകടത്തിലാണ് മകള്‍ ലക്ഷ്മിയെ സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തില്‍ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.മകളെ കുറിച്ച്‌ പറയുമ്ബോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകള്‍ നിറയാറുണ്ട്. ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റല്‍ ആർട്ടിലൂടെ ചെയ്തിരിക്കുന്നത്.

ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നില്‍ക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്. ഫോട്ടോ വൈറലായതോടെ ലക്ഷ്മി അതീവ സുന്ദരിയാണെന്നാണ് കമന്റുകള്‍ ഏറെയും.സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ശ്രദ്ധയില്‍ ലക്ഷ്മിയുടെ ഡിജിറ്റർ ആർട്ട് പെടുത്തുന്നതിന്റെ ഭാഗമായി ഫോട്ടോയുടെ കമന്റ് ബോക്സില്‍ നിരവധി പേരാണ് സുരേഷ് ഗോപിയുടെയും ഗോകുലിന്റെയും മാധവിന്റെയും പേരുകള്‍ മെൻഷൻ ചെയ്തിരിക്കുന്നത്.

തന്നെ പട്ടടയില്‍ കൊണ്ടുചെന്ന് വെച്ച്‌ കത്തിച്ച്‌ കഴിഞ്ഞാലും ആ ചാരത്തിനും പോലും ലക്ഷ്മിയുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് രണ്ട് വർഷം മുമ്ബ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച്‌ അവളെ ഉമ്മ വെക്കാന്‍ കൊതിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക