നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച്‌ പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വേദനയില്ല, തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതില്‍ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്.

അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. പരാതിക്കാരിക്കോ മകള്‍ക്കോ എതിരെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യരുത് എന്നതെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ ഭാര്യയുടെ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തിരുന്നത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക