വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

രത്തൻ ടാറ്റ 1937 ഡിസംബർ 28 നാണ് ജനിച്ചത്. വിദേശപഠനത്തിന് ശേഷം രത്തൻ ടാറ്റ ആദ്യം ടാറ്റ ഗ്രൂപ്പ് കമ്ബനിയായ ടാറ്റ ഇൻഡസ്ട്രീസില്‍ അസിസ്റ്റൻ്റായി ജോലിയില്‍ പ്രവേശിച്ചു. ടാറ്റ ഗ്രുപ്പിന്റെ വളർച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വില മതിക്കാനാകാത്തതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളർച്ചയാണ് നേടിയത്. 2008-ല്‍ രത്തൻ ടാറ്റയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക