ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തില്‍ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തില്‍ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം മാന്യമായ രീതിയില്‍ അല്ല എന്നതിനെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു.
വിമാനത്തില്‍ കയറുന്നതിന് മുന്നേ ക്രോപ്പ് ടോപ്പിന് മുകളില്‍ കമ്ബിളി വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. പിന്നീട് താപനില കാരണം കമ്ബിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നിരുന്നു. തുടർന്നാണ് പ്രശ്നമുണ്ടാകുന്നത്. വസ്ത്രം ധരിക്കണമെന്ന് ഫ്ലൈറ്റിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നിടത്തുനിന്നാണ് പ്രശ്നം ആരംഭിക്കുന്നത്. വിമാനത്തിലെ വസ്ത്ര നിയമം എന്താണെന്ന് യുവതികള്‍ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. സഹയാത്രികർ യുവതികളെ പിൻതാങ്ങിയെങ്കിലും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞാണ് ഇവരെ സൂപ്പർവൈസർ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്.








