നഴ്‌സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്സായി ജോലി നോക്കിയ യുവാവിന് നല്‍കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലാണ് സിഎൻസി ക്ലാസ് പൂർത്തിയാക്കിയിട്ടില്ലെന്ന് രേഖപ്പെടുത്തിയത്.

പുഷ്പഗിരിയില്‍ ഏതൊക്കെ വിഭാഗം ചികിത്സകള്‍ ഉണ്ടെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ വിവരിക്കുന്നുണ്ട്. പുഷ്പഗിരി ആശുപത്രിയുടെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ വിമർശനമാണ് ഉയരുന്നത്. വിദേശത്തേക്ക് പോകുന്നതിനുള്‍പ്പെടെ തടസ്സമാകുന്ന നിലയിലാണ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലെ പരാമർശമെന്ന് ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ നിലപാട് തുടർന്നാല്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് നഴ്സിംഗ് സംഘടനയായ യുഎൻഎ മുന്നറിയിപ്പ് നല്‍കുന്നത്. 9 വർഷത്തിലധികം സേവനമനുഷ്ഠിച്ച ഒരാളുടെ പ്രവർത്തിപരിചിത സർട്ടിഫിക്കറ്റിൽ അനാവശ്യ പരാമർശങ്ങൾ എഴുതി ചേർത്തത് മനപ്പൂർവം ദ്രോഹിക്കാൻ ആണെന്ന് ആക്ഷേപമാണ് ഇവർ ഉയർത്തുന്നത്. ഇതൊരു പകപോക്കൽ നടപടി ആണെന്ന് ആക്ഷേപം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക