ആഘോഷങ്ങളും അവധികളും നിറഞ്ഞ മാസമാണ് ഒക്ടോബർ. അവധിക്കാല സീസണിൽ ബാങ്കുകൾ ഏതെല്ലാം ദിവസം പ്രവർത്തിക്കും അല്ലെങ്കിൽ ബാങ്കുകൾക്ക് എത്ര ദിവസം അവധിയാണ് എന്ന കാര്യം പ്രത്യേകം വാർത്തയാകാറുണ്ട്. എന്നാൽ പലപ്പോഴും ഈ വാർത്തകൾ യാഥാർത്ഥ്യബോധത്തിന് നിരക്കുന്നതല്ല. പതിവുപോലെ ഇത്തവണയും ഒക്ടോബർ മാസത്തിൽ 10 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും എന്ന് വ്യാപക പ്രചരണം ഉണ്ട്. എന്നാൽ ഇത് യഥാർത്ഥമല്ല.
എല്ലാ മാസത്തിലും രണ്ടും നാലും ശനിയാഴ്ചകളും, മാസത്തിലെ എല്ലാ ഞായറാഴ്ചകളും ആണ് ബാങ്കുകൾക്ക് സ്വാഭാവിക അവധിയുള്ളത്. അങ്ങനെ കണക്കാക്കുമ്പോൾ ഒക്ടോബർ മാസത്തിൽ രണ്ട് ശനിയാഴ്ചയും 4 ഞായറാഴ്ചയും ഉൾപ്പെടെ ആറു ദിവസം സ്വാഭാവിക അവധിയാണ്. പൂജവെപ്പിനോട് അനുബന്ധിച്ച് ബാങ്കുകൾക്ക് ഇതുവരെ പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടില്ല കാരണം അവധി ദിനങ്ങൾ ആയ പന്ത്രണ്ടാം തീയതി രണ്ടാം ശനിയും പതിമൂന്നാം തീയതി ഞായറും ആണ്. ഒൿടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിലും ഒക്ടോബർ 31 തീയതി ദീപാവലി ജനത്തിനും ആണ് ബാങ്കുകൾക്ക് ഒക്ടോബർ മാസത്തിൽ അധികമായി അവധിയുള്ളത്.
കേരളത്തിലെ ബാങ്ക് അവധികള്‍: കേരളത്തിൽ ഒക്ടോബർ മാസത്തിലെ ആദ്യ ബാങ്ക് അവധി ഒക്ടോബർ രണ്ടാം തീയതി (ബുധനാഴ്ച) ഗാന്ധിജയന്തി ദിനത്തിലാണ്. ഒക്ടോബർ 2 ന് ശേഷം ഒക്ടോബർ 6ന് ഞായറാഴ്ചയും അവധിയുണ്ട്. കേരളത്തില്‍ ഒക്ടോബർ 12നാണ് മഹാനവമി ആഘോഷം. അതു കഴിഞ്ഞ് 13 ഞായറാഴ്ച വിജയ ദശമിയും. ഈ രണ്ട് ദിവസം കേരളത്തില്‍ ബാങ്ക് അവധിയാണ്. എന്നാൽ ഈ ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതിനാൽ സ്വാഭാവികമായിത്തന്നെ ബാങ്ക് അവധി ദിനങ്ങൾ ആണ്.
13 ന് ശേഷം ഒക്ടോബർ 20 ഞായറാഴ്ചയാണ് ബാങ്ക് അവധി. 13 മുതല്‍ 20 വരെ ഒരാഴ്ച കേരളത്തിലെ ബാങ്കുകള്‍ പൂർണമായും തുറന്നു പ്രവർത്തിക്കും. അടുത്ത അവധി വരുന്നത് ഒക്ടോബർ 27നാണ്. അതും ഞായറാഴ്ചയാണ്. ഒക്ടോബർ 27 കഴിഞ്ഞാല്‍ ഒക്ടോബർ 31 ന് ബാങ്ക് അവധിയുണ്ട്. അന്നാണ് ദീപാവലി ആഘോഷിക്കുന്നത്. അതിനാല്‍ ഒക്ടോബർ 31 വ്യാഴാഴ്ച ദീപാവലി അവധിയാണ്.

















