വിവാഹം കളറാക്കാൻ പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും ആഘോഷിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം ഡാൻസ് ചെയ്ത് വിവാഹ വേദികള്‍ ഇളക്കി മറിക്കാറുമുണ്ട്. വധു ഡാൻസ് ചെയ്തു വേദിയിലേക്ക് വരുന്ന വീഡിയോയടക്കം വൈറലായ ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിട്ടുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വിവാഹ ദിനത്തില്‍ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് തരംഗമായി മാറുന്നത്. പ്രശസ്തമായ മുക്കാല മുക്കാബല ഗാനത്തിനാണ് ഇവർ നൃത്തം ചെയ്തത്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവും മകള്‍ ദേവികയുമാണ് വീഡിയോയില്‍ തിളങ്ങുന്നത്. മലപ്പുറം ചേലമ്ബ്ര സ്വദേശി അഖിലുമായിട്ടായിരുന്നു ദേവികയുടെ വിവാഹം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ചടങ്ങുകള്‍ക്കുശേഷം വേദിയില്‍ മക്കള്‍ രണ്ടുപേരും നൃത്തം ചെയ്യുന്നതുകണ്ട് ലാലുവും ഇവർക്കൊപ്പം കൂടുകയായിരുന്നു. പാട്ട് തുടങ്ങിശേഷം വേദിയിലേക്ക് ലാലു എത്തുമ്ബോള്‍ തന്നെ സദസ് ആവേശത്തിലാകുന്നത് വീഡിയോയിലുണ്ട്. എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കേന്ദ്രത്തിലെ ജീവനക്കാരനാണ് ലാലു.ഈ വൈറല്‍ വീഡിയോയ്ക്ക് താഴെ ലാലുവിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. അച്ഛനെ കണ്ടാല്‍ വധുവിന്റെ സഹോദരനാണെന്ന് പറയുകയുള്ളൂ, ഇതാണ് യഥാർഥ ബ്രോ ഡാഡി, മകളുടെ വിവാഹത്തിന് ഇത്രയും സന്തോഷത്തോടെ കാണുന്ന അച്ഛനാണ് ഏറ്റവും വലിയ ഭാഗ്യവാൻ എന്നതടക്കമാണ് കമന്റുകള്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















