പിണറായിയില്‍ കൊലക്കേസ് പ്രതിയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുത്തൻപുരയില്‍ സികെ അഹദിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആർഎസ്‌എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സികെ അഹദ്.
2016 ഒക്ടോബറില്‍ ആർഎസ്‌എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഹദിനെതിരായ കേസ്. പിണറായി ഏരിയ കമ്മിറ്റിക്ക് കീഴില്‍ വരുന്ന ഇഎംഎസ് ബ്രാഞ്ചിലാണ് പുത്തൻപുരയില്‍ സികെ അഹദ് ബ്രാഞ്ച് സെക്രട്ടറി ആയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അമ്മയുടെയും സഹോദരിയുടെ കണ്‍മുന്നിലിട്ട് അഹദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രമിത്തിനെ കൊലപ്പെടുത്തിയത്. 2002ല്‍ രമിത്തിന്റെ പിതാവ് ഉത്തമനെയും സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക












