കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കേരളത്തില്‍ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്നാണ് പൊതുമദ്ധ്യേ ജയരാജൻ അംഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജൻ പറഞ്ഞു.
ജയരാജൻ എഴുതുന്ന പുസ്തവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകള്‍ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ഷ്‌ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ മുൻ ജില്ലാ സെക്രട്ടറി പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള 4 ചെറുപ്പക്കാരെ കുറിച്ചും ജയരാജൻ സംസാരിക്കുന്നുണ്ട്.
ജയരാജന്റെ പുസ്തകങ്ങളില്‍ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമർശനുമുണ്ടാകുമെന്നും അതിനെയോന്നും താൻ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയില്‍ വിമർശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജൻ വ്യക്തമാക്കുന്നുണ്ട്.
പി ജയരാജൻ തുറന്ന് സംസാരിക്കുന്നു.. പ്രത്യേക അഭിമുഖം ജയരാജോണംകേരളത്തിൽ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.. ചില ഇസ്ലാം മത സംഘടനകൾ കേരളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു.. പി ജയരാജൻ തുറന്ന് സംസാരിക്കുന്നു.. പ്രത്യേക അഭിമുഖം ജയരാജോണം #PJayarajan #cpim #IslamicState #bjpkerla
Posted by PRIME 21 on Saturday, September 14, 2024
സിപിഎമ്മും കോൺഗ്രസ്സും ഒരേപോലെ കേരളത്തിൽ ഇസ്ലാമിക തീവ്രവാദം വേരുറപ്പിച്ചിട്ടില്ല എന്നു പറയുമ്പോൾ ബിജെപി മാത്രമാണ് അത്തരം ഒരു ആരോപണം ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായി പി ജയരാജൻ ഇസ്ലാമിക് തീവ്രവാദം കേരളത്തിൽ ഉണ്ട് എന്നത് പരസ്യമായി അംഗീകരിക്കുന്നത് സംസ്ഥാന സമ്മേളനകാലത്ത് സിപിഎമ്മിൽ വലിയ ചർച്ചയാവാൻ ഇടയുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് സിപിഎം കുടപിടിക്കുകയാമെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാണ്. സിപിഎമ്മില്‍ ഉയർന്ന് വന്നിരിക്കുന്ന പി. വി അൻവർ- കെ.ടി ജലീല്‍ ഗ്രൂപ്പ്, മുസ്ലീം വർഗീയ രാഷ്‌ട്രീയം പാർട്ടിയില്‍ കൊണ്ടുവരുന്നെന്ന ആക്ഷേപം പാർട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. ഇതിനിടെയിലാണ് കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് സ്ഥിരീകരിച്ച് രംഗത്തെത്തിയത്.

















