എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരരെ അഞ്ചുലക്ഷം രൂപ പരിരക്ഷയുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന ആരോഗ്യപദ്ധതിക്ക് കീഴിലുള്ളവർക്ക് അത് തുടരുകയോ പുതിയത് തിരഞ്ഞെടുക്കുകയോ ചെയ്യാം. അർഹരായവർക്ക് ഉടൻ വ്യക്തിഗത കാർഡ് വിതരണം ചെയ്യുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്ക് 3437 കോടിയുടെ അധികച്ചെലവാണ് നിശ്ചയിച്ചിരിക്കുന്നത്.

ആർക്കൊക്കെ ലഭിക്കും?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

70 വയസില്‍ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സാമൂഹിക – സാമ്ബത്തിക നില പരിഗണിക്കാതെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.

അർഹരാണോ എന്ന് എങ്ങനെ അറിയാം?

1- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2- “Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.

3-മൊബൈല്‍ നമ്ബറും കോഡും നല്‍കുക.

4- ഒ.ടി.പി. വേരിഫിക്കേഷൻ നടത്തുക.

5-ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം ‘സബ്മിറ്റ്’ ചെയ്യുക.

എങ്ങനെ അപേക്ഷിക്കാം?

1- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2- ആധാർ കാർഡ്/ റേഷൻ കാർഡ് വേരിഫിക്കേഷൻ ചെയ്യുക

3- കുടുംബ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുക

4- AB-PMJAY ഐ.ഡി. കാർഡ് പ്രിന്റ് ചെയ്ത് എടുക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക