വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എയും സംഘടകരും ചേർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഓപ്പറേറ്റർ അപ്പോഴേക്കും ഓടി വേദിയിലെത്തുകയും ചെയ്തു. ചിരിച്ച മുഖത്തോടെ എല്ലാം ശരിയായി ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ മുഖ്യമന്ത്രി മടക്കി അയച്ചു. ഈ സമയം ഉടനീളം സമചിത്തത കൈവിടാതെ ശാന്തനായി ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വേദിയിൽ നില ഉറപ്പിച്ചത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിന് താെട്ടു മുമ്ബ് ഈ മൈക്കിന്റെ ആളൊന്ന് ഇങ്ങോട്ട് വന്നാല്‍ നല്ലതാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയില്‍ ഒരു ആശങ്ക പരത്തിയത്. ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനായില്ല, പൊട്ടിത്തെറിക്കാതെ സാഹചര്യം കൈകാര്യം ചെയ്തു.

“എവിടെ മൈക്കിന്റെ ആള്‍ എവിടെ? മൈക്കിന്റെ ആള്‍വരട്ടെ” എന്ന് പറഞ്ഞു.വേദിയില്‍ നില്‍ക്കുകയായിരുന്നു. മൈക്ക് ഓപ്പറേറ്റര്‍ ഓടിക്കിതച്ച്‌ അടുത്തെത്തിയെങ്കിലും ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ തിരിച്ചയക്കുകായിരുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റം തന്നെയാണ് ഇന്ന് വേദിയിൽ കണ്ടത് എന്ന് നിസ്സംശയം പറയാം. മുൻപ് രണ്ടുവട്ടം സമാന സാഹചര്യമുണ്ടായപ്പോൾ കൃദ്ദനായി പൊട്ടിത്തെറിക്കുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത് എങ്കിൽ ഇത്തവണ ശാന്തനും സൗമ്യനുമായ മറ്റൊരു പിണറായിയായിരുന്നു വേദിയിൽ. തുടർ പരാജയങ്ങളും വിമർശനങ്ങളും ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിയെ ഭയപ്പെടുത്തി എന്ന് തന്നെ വേണം വിലയിരുത്താൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക