ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞരണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ മരണം 25 ആയി. 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി.ട്രാക്കില്‍വെള്ളം കയറിയതിനെത്തുടർന്ന് വിവിധ തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.ഹൈദരാബാദില്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രാദേശിക സാഹചര്യം പരിഗണിച്ച്‌ സ്കൂളുകള്‍ക്ക് അവധി നല്‍കാൻ സർക്കാർ വിവിധ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ റോഡ് താറുമാറായതിനെത്തുടർന്ന് 115 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയതായി തെലങ്കാന സർക്കാർ അറിയിച്ചു. ഖമ്മം ജില്ലയില്‍ മുന്നേരു നദി 30 വർഷത്തിനുശേഷം കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേത്തുടർന്ന് ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.സുര്യാപേട്ട് ജില്ലയില്‍ നാഗാർജുനസാഗറിന്റെ ഇടത് കനാല്‍ തകർന്നതിനെത്തുടർന്ന് 300 ഏക്കറോളം കൃഷി നശിച്ചു. ഹുസൂർ നഗർ മണ്ഡലില്‍ 150 ഏക്കർ പാടം വെള്ളത്തിനടിയിലായി. ബദമേരു അരുവി 20 വർഷത്തിന് ശേഷം വീണ്ടും കവിഞ്ഞൊഴുകി. ചേരികളില്‍ താമസിക്കുന്ന 2,76,000-ഓളം ആളുകളെ ഇത് ബാധിച്ചതായാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാസഹായവും കേന്ദ്രം ഉറപ്പുനല്‍കി. ഇരുസംസ്ഥാനത്തുമായി എൻ.ഡി.ആർ.എഫിന്റെ 26 സംഘത്തെ ദുരിതാശ്വാസപ്രവർത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക