തെലങ്കാനയില്‍ സ്‌ത്രീകള്‍ക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്.2025 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഏകദേശം 86 ലക്ഷം സാരികളാണ് സംസ്ഥാനത്ത് വിതരണം ചെയ്‌തത്. കഴിഞ്ഞ തവണ നീല നിറത്തിലുള്ള സാരിയായിരുന്നെങ്കില്‍ ഇത്തവണ തത്തമ്മ പച്ച നിറത്തിലുള്ള സാരികളാണ് വിതരണം ചെയ്യുക. ഈ സാരികള്‍ക്ക് ചുവന്ന നിറത്തിലുള്ള ബോർഡറും ഉണ്ടാകും. ഒരു കോടി സാരികള്‍ നിർമിക്കാനാണ് തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നല്‍കിയിരിക്കുന്നത്. ഏകദേശം 450 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ തവണയും ഒരേ നിറത്തിലും ‌ഡിസൈനിലുമുള്ള സാരിക്ക് പകരം വ്യത്യസ്‌ത ഡിസൈനുകള്‍ നല്‍കണമെന്നുള്ളത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശമായിരുന്നു. ഒക്‌ടോബർ മാസത്തോടെ സാരികളുടെ നിർമാണം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുമ്പ് ഘട്ടം ഘട്ടമായിട്ടായിരുന്നു വിതരണമെങ്കില്‍ ഇത്തവണ അങ്ങനെയല്ല.

ഗ്രാമ – നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരേസമയം സാരി ലഭിക്കും.സിർസില്ല, കരീംനഗർ, വാറങ്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലെ നെയ്‌ത്തുകാരാണ് സാരികള്‍ നെയ്യുന്നത്. ഈ പദ്ധതിയിലൂടെ പ്രാദേശിക നെയ്‌ത്ത് തൊഴിലാളികള്‍ക്ക് വലിയ രീതിയിലുള്ല ആശ്വാസമാണ് ലഭിക്കുന്നത്. അവർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാക്കാൻ ഇതിലൂടെ സാധിക്കും. സ്‌ത്രീ ശാക്തീകരണത്തിനും പ്രാദേശിക നെയ്‌ത്തുകാരെ സഹായിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക