നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച് ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു. ഇപ്പോഴിതാ അത്തരം വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബീന ആൻറണി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.
തന്നെ ഏറെ വിഷമിച്ചു ഈ സംഭവം എന്നാണ് ബീന പറയുന്നത്. സിനിമാ മേഖല വല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയമാണ് ഇതെന്നും ‘അമ്മ’യിലെ കൂട്ടരാജിയില്‍ എല്ലാവർക്കും വിഷമവും ഉത്കണ്ഠയും ഉണ്ടെന്നുമുള്ള ആമുഖത്തോടെയാണ് ബീന ആന്റണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റേതായി കഴിഞ്ഞദിവസം പ്രചരിച്ച ഒരു വീഡിയോയെക്കുറിച്ച് പറയാനാണ് ഇപ്പോളെത്തിയിരിക്കുന്നത്. ആ വീഡിയോ തന്റെയും ഭർത്താവിന്റെയും ഒക്കെ കുടുംബ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ വൈറലാണ്. ഒരുപാടുപേര് എനിക്ക് ആ വീഡിയോ അയച്ചു തന്നു. ഇതൊരു ട്രോള്‍ ആയി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നതെന്നും ബീന ആന്റണി വ്യക്തമാക്കി.
ഇക്കാന്റെ 🐓 ഒരു ഫാക്യം 😂😂
Posted by Troll Malayalam on Sunday, August 25, 2024
“സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പനിയായി കിടക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ കാണുന്നത് ‘അമ്മ’യുടെ ജനറല്‍ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോള്‍ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങള്‍ കാണുന്നത്. സാപ്പിയെ കുഞ്ഞായിരിക്കുമ്ബോള്‍ മുതല്‍ എനിക്ക് അറിയുന്നതാണ്. അവൻ കുഞ്ഞായിരുന്നപ്പോള്‍ ഞാനും എന്റെ അമ്മച്ചിയും കൂടി സിദ്ദിഖ് ഇക്കയുടെ വീട്ടില്‍ പോവുകയും ഇക്കയുടെ മരിച്ചുപോയ ഭാര്യയും ഉമ്മയും ഒക്കെ ആയി സംസാരിക്കുകയും അവർ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.
ലക്സ് സോപ്പും പിടിച്ചുനടക്കുന്ന സാപ്പിയെ ആണ് അന്ന് കണ്ടത്. സാപ്പിയെ അന്ന് ഒരുപാട് കളിച്ചും ചിരിച്ചിട്ടുമൊക്കെയാണ് വന്നത്. പിന്നെ ഒരുപാടു തവണ അവനെ കണ്ടിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു ഞാൻ സാപ്പി എന്ന് വിളിച്ചപ്പോള്‍ ‘ബീനാന്റി’ എന്ന് വിളിച്ചു കൈ കാണിച്ചു, അന്നാണ് ഞാൻ അവനെ ഒടുവില്‍ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു. മരണം എന്നത് ഓരോ ആളിനെയും ജീവിതത്തില്‍ നടക്കുമ്ബോള്‍ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നില്‍ക്കുന്നവർക്ക് അത് തമാശ ആയിരികും.

















