സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്. 2012 ല്‍ ബാംഗ്ലൂരില്‍ വച്ച് സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്ബർ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു,
മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. സംവിധായകൻ തന്നെ ചെയ്തതൊന്നും പുറത്തു തുറന്ന് പറയാൻ കൊള്ളില്ല എന്നും യുവാവ് വ്യക്തമാക്കി. പരാതിയുമായി നിയമപരമായി മുന്നോട്ടു പോകുമെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വീഡിയോ ചുവടെ കാണാം.
‘എന്നെ നഗ്നനായി കാണണമെന്ന് പറഞ്ഞു’;രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ് #ranjith #sexualabuse
Posted by Asianet News on Wednesday, August 28, 2024
അതിനിടെ യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് ഹർജിയില്‍ ആരോപിക്കുന്നു. പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകൻ ബാബു.എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത്

















