1980കളില്‍ ബോളിവുഡ് സിനിമയെ അടക്കി ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ കൂട്ടാളികളായ അബുസലിമും ഛോട്ടാരാജനും. ഇവരെല്ലാമാണ് സിനിമകള്‍ക്ക് പണം മുടക്കിയിരുന്നതും ആര് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും.

അന്ന് വിജയിച്ച ഒരു പ്രേതസിനിമയായിരുന്നു വീരാന എന്ന സിനിമ. അതില്‍ പ്രേതമായി അഭിനയിച്ച സുന്ദരിയായ, വെള്ളാരം കണ്ണുകളുള്ള ജാസ്മിന്‍ എന്ന നടിയെ ദാവൂദിന് ഇഷ്ടമായി. പിന്നെ ദാവൂദ് എന്നും ജാസ്മിനെ വിളിച്ച്‌ ഉപദ്രവിക്കാന്‍ തുടങ്ങി. തന്റെ കാമുകി ആകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജാസ്മിന്‍ അത് നിഷേധിച്ചു. അതോടെ ദാവൂദിന്റെ അനുയായികള്‍ എല്ലായിടത്തും ജാസ്മിനെ പിന്തുടരാന്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീരാനയ്‌ക്ക് ശേഷം ജാമ്സിന് സിനിമകള്‍ കിട്ടിയില്ല. കാരണം ബോളിവുഡ് നിയന്ത്രിക്കുന്ന ദാവൂദ് തന്നെ. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത നടിക്ക് ദാവൂദ് റോളുകള്‍ നല്‍കില്ല. എന്നിട്ടും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ജാമ്സിന് ഒരു സിനിമയില്‍ ചെറിയ റോള്‍ കിട്ടി. അതിന് ശേഷം ജാസ്മിനെ ആരും കണ്ടിട്ടില്ല.

എവിടെയാണ് ജാസ്മിന്‍?

ആര്‍ക്കും ഈ ചോദ്യത്തിന് ഉത്തരമില്ല. ഇനി ഉത്തരം കിട്ടാനും പോകുന്നില്ല. കാരണം ജാസ്മിനെ പ്രേമിച്ചിരുന്നത് ദാവൂദാണ്. ഇപ്പോള്‍ പരക്കുന്നത് ചില അഭ്യൂഹങ്ങള്‍ മാത്രം. അതില്‍ ഒന്ന് ജാസ്മിന്‍ പാകിസ്ഥാനിലേക്ക് കടന്നു എന്നാണ്. മറ്റൊന്ന് ജാസ്മിന്‍ അമേരിക്കയില്‍ പോയി എന്നാണ്. മറ്റൊന്ന് ദാവൂദിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മഹത്യയില്‍ അഭയം തേടി എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക