കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തതായിരുന്നു അമ്ബാടി. രാത്രി മുകളിലത്തെ നിലയില്‍ ബാല്‍ക്കണിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക