കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയില്‍ എടുത്തു.

ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്ബനിയില്‍ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചിരുന്നു. കമ്ബനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടന്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സൈബര്‍ ഡിവിഷന്റെ ഇടപെട്ടതോടെ രണ്ടരലക്ഷത്തിന്റെ ഇടപാട് ബ്ലോക്കുചെയ്തു. മലപ്പുറത്തെ ഒരു എടിഎമ്മില്‍ നിന്ന് തട്ടിപ്പുകാര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത് തിരിച്ചറിഞ്ഞതും പിടിവള്ളിയായി. ഒരാളെ കസ്റ്റഡിയിലെടുത്തതോടെ, ഈ തുക തിരികെ കിട്ടിയേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളെ കൊല്ലത്തേക്ക് എത്തിക്കുന്നതോടെ, കൂട്ടാളികളും വലയില്‍ വീഴുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിയെ പിടികൂടാന്‍ വേണ്ടിയാണ് താന്‍ പരാതി കൊടുത്തതെന്ന് സ്റ്റാര്‍മോന്‍ പിള്ള പ്രതികരിച്ചു. ബ്ലോക്കായി കിടന്നത് കൊണ്ട് പണം പകുതിയിലേറെ തിരിച്ചുകിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ രണ്ടുമണിക്കൂറോളം തന്നെ ഭീഷണിപ്പെടുത്തി ചോദ്യംചെയ്‌തെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷത്തിലേറെ രൂപയാണ് സൈബര്‍ തട്ടിപ്പില്‍ ഇദ്ദേഹത്തിന് നഷ്ടമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക