ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ് ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട് കമ്ബനികളുടെ ലിസ്റ്റിംഗ് ഈയാഴ്‌ച നടക്കും.
സരസ്വതി സാരീസ് ഡിപ്പോ ആണ് ഈയാഴ്‌ചയിലെ ഏക മെയിന്‍ബോര്‍ഡ് ഐപിഒ. 152-160 രൂപയാണ് ഇഷ്യു വില. 160.02 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പോസിട്രോണ്‍ എനര്‍ജി, സണ്‍ലൈറ്റ് റീ സൈക്ലിംഗ് ഇന്റസ്‌ട്രീസ്, ബ്രോസ്റ്റ് ലൈഫ്‌കെയര്‍ ഹോസ്‌പിറ്റല്‍, സോള്‍വ് പ്ലാസ്റ്റിക് പ്രൊഡക്‌ട്‌സ്, സരസ്വതി സാരി ഡിപ്പോ എന്നിവയാണ് ഈയാഴ്‌ച നടക്കുന്ന എസ്‌എംഇ ഐപിഒകള്‍.
ഈ എസ് എം ഇ ഐപിഒകള്‍ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 60 ശതമാനം വരെ പ്രീമിയമുണ്ട്. മെയിന്‍ബോര്‍ഡ് ഐപിഒ ആയ ഫസ്റ്റ്‌ക്രൈ ഓഗസ്റ്റ് 13നാണ് ലിസ്റ്റ് ചെയ്യുന്നത്. ഗ്രേ മാര്‍ക്കറ്റില്‍ 17 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി വ്യാപാരം ചെയ്യുന്നത്. ഈസ്‌തറ്റിക് എന്‍ജിയറീംഗ് ആണ് ഈയാഴ്‌ച ലിസ്റ്റ് ചെയ്യുന്ന ഏക എസ്‌എംഇ ഐപിഒ. ഈ ഐപിഒ ഇന്ന് വരെയാണ് സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. ഓഗസ്റ്റ് 16ന് ലിസ്റ്റ് ചെയ്യും.
ലിസ്റ്റിംഗിൽ തന്നെ മികച്ച റിട്ടേണുകൾ ഉറപ്പാക്കുന്ന എസ്എംഇ ഐ പി ഓകൾ
ലിസ്റ്റിംഗ് ദിവസം മുതൽ തുടർച്ചയായ ആറോ ഏഴോ ട്രേഡിങ് സെഷനുകളിൽ അപ്പർ സർക്യൂട്ടിൽ എത്തി വ്യാപാരം അവസാനിക്കുന്ന പ്രവണതയാണ് അടുത്തകാലത്ത് ലിസ്റ്റിംഗ് നടന്ന എസ് എം ഇ ഐ പി ഓകൾ പ്രകടിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഐപിഒകളിലും ഈ ട്രെൻഡ് തുടരുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഭൂരിപക്ഷം എസ് എം ഇ ഐ പി ഓകളിലും ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിലാണ്. അലോട്ട്മെന്റ് ലഭിച്ചാൽ കുറഞ്ഞ കാലയളവിൽ തന്നെ 50 ശതമാനം വരെ റിട്ടേൺ ലഭ്യമാക്കിയ പാരമ്പര്യം പ്രകടിപ്പിക്കുന്ന എസ്എംഇ ഐ പി ഓകൾക്ക് വിപണിയിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്. ഡിസ്റ്റിംഗ് ദിവസം മുതൽ തുടർച്ചയായ ആറോ ഏഴോ ട്രേഡിങ് സെഷനുകളിൽ അപ്പർ സർക്യൂട്ടിൽ എത്തി വ്യാപാരം അവസാനിക്കുന്ന പ്രവണതയാണ് അടുത്തകാലത്ത് ലിസ്റ്റിംഗ് നടന്ന എസ് എം ഇ ഐ പി ഓകൾ പ്രകടിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഐപിഒകളിലും ഈ ട്രെൻഡ് തുടരുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഭൂരിപക്ഷം എസ് എം ഇ ഐ പി ഓകളിലും ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിലാണ്. അലോട്ട്മെന്റ് ലഭിച്ചാൽ കുറഞ്ഞ കാലയളവിൽ തന്നെ 50 മുതൽ 100 ശതമാനം വരെ റിട്ടേൺ ലഭ്യമാക്കിയ പാരമ്പര്യം പ്രകടിപ്പിക്കുന്ന എസ്എംഇ ഐ പി ഓകൾക്ക് വിപണിയിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്. ഈ വർഷം 150ലധികം ഐപിഒകൾ എസ് എം ഇ വിഭാഗത്തിൽ നിന്നുണ്ടായവയിൽ 31 എണ്ണം മാത്രമാണ് ലിസ്റ്റിംഗിൽ നഷ്ടം നേരിട്ടത്. 10% മുതൽ 100 ശതമാനത്തിലധികം ആദ്യദിനങ്ങൾ കൊണ്ട് ലാഭമുണ്ടാക്കിയ 120 കമ്പനികളിൽ 58 എണ്ണം ചുരുങ്ങിയ മാസങ്ങൾ കൊണ്ട് 100% മുതൽ 500 ശതമാനത്തിൽ അധികം ലാഭം ഓഹരി ഉടമകൾക്ക് നേടിക്കൊടുത്തവയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകനോ കേരള സ്പീക്സ് പോർട്ടലോ ഉത്തരവാദികൾ അല്ല.

















