സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട്.

സംസ്ഥാനത്ത് തോക്ക് ലൈസൻസിന് അപേക്ഷിച്ചവരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. പുതിയതായി 500ല്‍ അധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവിടെയും കോട്ടയം മുന്നിലാണ്. 77 പേർ ജില്ലയില്‍ നിന്ന് പുതിയതായി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. 1278 പേർക്ക് ജില്ലയില്‍ നിലവില്‍ ലൈസൻസുണ്ട്. 52 പേർ പുതിയതായി അപേക്ഷ നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാകാമെന്നും റിപ്പോർട്ടുകളുണ്ട്. അനധികൃത തോക്ക് ഉപയോഗം ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. അതേസമയം തോക്ക് ലൈസൻസ് ലഭിക്കാൻ പ്രത്യേക കോഴ്സ് നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. അധികം വൈകാതെ ഇത് പ്രാവർത്തികമാകുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക