ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയില്‍ പൊലീസ് തേർവാഴ്ച. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച്‌ പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ്‌ നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന് നേരെയാണ് പൊലിസ് അതിക്രമം.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വൻ പൊലിസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാർ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലിസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയുണ്ട്. ഈ സമയം റിയാസ് വീട്ടിലുണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോണ്‍ഗ്രസിൻ്റെ ഉയരപ്പാത സമര പന്തലില്‍ നടന്ന പൊലിസ് അതിക്രമത്തിൻ്റെ തുടർച്ചയായിട്ടാണ് സംഭവം അരങ്ങേറിയത്. ലാത്തി ചാർജില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പുലർച്ചെ അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നടന്ന ലാത്തിചാർജില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

ഈ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂർ, റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട്, സുറുമി ഷാഹുല്‍ എന്നിവർക്കും കണ്ടാല്‍ അറിയാവുന്ന 22 പേർക്കും എതിരെ ജാമ്യമില്ല വകുപ്പില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയപാതയില്‍ തൂണുകളിലെ ഉയരപ്പാത ആവശ്യവുമായി നടന്നു വരുന്ന സമരത്തിൻ്റെ രൂപവും ഇതോടെ മാറുകയാണ്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് നേരെ പൊലീസ് ലാത്തി ചർജില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഡി.സി.സി പ്രസിഡൻൻ്റ് ബി. ബാബുപ്രസാദ് വേദിയില്‍ സമരക്കാരെ അഭിവാദ്യം ചെയ്യുന്നതിനിടെ നടത്തിയ ലാത്തിചാർജിന് പിന്നില്‍ മനപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക