ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്. ഒറ്റവരി കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
2023 ജനുവരിയില്‍ അദാനി എൻ്റർപ്രൈസസിനെതിരെ രൂക്ഷ വിമർശനവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരുന്നു. ഇതോടെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ വൻതോതില്‍ മൂല്യത്തകർച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്ബനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിൻഡെൻബർഗിന്റെ ആരോപണം.
അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യല്‍ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്ബനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടില്‍ പറയുന്നു.മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്ബനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിൻഡെൻബർഗ് അവകാശപ്പെട്ടു.
സംഭവത്തില്‍ ഇരുകമ്ബനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സർക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോർട്ടിനെ ഉയർത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത സുപ്രധാന റിപ്പോർട്ട് പുറത്തുവിടുമെന്ന് ഹിൻഡൻബർഗ് അറിയിച്ചിരിക്കുന്നത്.അതേസമയം പുതിയ റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വെളിപ്പെടുത്താൺൽ വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർ ആശങ്കയിലാണ്. റിപ്പോർട്ട് പുറത്തുവന്നാൽ ഓഹരി വിപണി സൂചികകൾ കുത്തനെ ഇടിയും എന്ന ആശങ്കയാണ് അവർക്കുള്ളത്. വലിയ വെളിപ്പെടുത്തൽ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ഏതെങ്കിലും വൻകിട കമ്പനികൾ തന്നെയാവും ഹിൻഡൻബർഗിന്റെ ലിസ്റ്റിലുള്ളത് എന്ന് ഉറപ്പാണ്

















