ബോളിവുഡില്‍ പാപ്പരാസി സംസ്‌കാരം ശക്തിപ്പെട്ടു വരികയാണ്. താരങ്ങള്‍ക്ക് പിന്നാലെ എല്ലായിടത്തും ക്യാമറയുമായി പാപ്പരാസികളെത്തും. ചിലപ്പോഴൊക്കെ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയും ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് താരങ്ങള്‍ക്കും പാപ്പരാസികളുടെ സഹായം ആവശ്യമാണെന്നതാണ് മറ്റൊരു വശം.

പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരാറുണ്ട്. തെറ്റായ രീതിയില്‍ തങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതെതിരെ പല താരങ്ങളും പരസ്യമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. മൃണാല്‍ ഠാക്കൂര്‍, ജാന്‍വി കപൂര്‍, പലക് തിവാരി തുടങ്ങിയവര്‍ ഇങ്ങനെ പ്രതികരിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇപ്പോഴിതാ പാപ്പരാസികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ഷെഫാലി ജരിവാലി. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു അഭിപ്രായമാണ് ഷെഫാലിയ്ക്കുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പിന്‍വശത്തിന്റെ ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഷെഫാലി പറയുന്നത്. ”എനിക്ക് പ്രശ്‌നമില്ല. പിന്‍വശം നല്ലതായി കാണാന്‍ ഞാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട്” എന്നായിരുന്നു ഷെഫാലി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഇപ്പോഴിതാ തന്റെ പ്രതികരണം ഒന്നു കൂടി വിശദീകരിക്കുകയാണ് ഷെഫാലി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

”എന്റെ ശരീര സൗന്ദര്യം കൂട്ടാന്‍ ഞാന്‍ നന്നായി അധ്വാനിക്കുന്നുണ്ട്. ആരെങ്കിലും നല്ലത് പറഞ്ഞാല്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ അടിവസ്ത്രം ധരിച്ചല്ല പുറത്ത് പോകുന്നത്. മുഴുവന്‍ വസ്ത്രവും ധരിച്ചു തന്നെയാണ്. നമ്മുടെ ശരീരവടിവ് മറച്ചുവെക്കാനാകില്ല. പുറത്ത് പോകുമ്ബോള്‍ അബായയൊന്നും ധരിക്കാനാകില്ല” എന്നായിരുന്നു താരത്തിന്റെ വിശദീകരണം. അതേസമയം നാളിതുവരെ തന്റെ ഒരു മോശം വീഡിയോയും ഫോട്ടോയും പാപ്പരാസികള്‍ പകര്‍ത്തിയിട്ടില്ലെന്നും തനിക്ക് ബുദ്ധിമുട്ട് തോന്നിയാല്‍ അവരോട് പറഞ്ഞ് അത് പിന്‍വലിക്കാനുള്ള അടുപ്പം തങ്ങള്‍ക്കിടയിലുണ്ടെന്നും താരം പറയുന്നു.

”അത്തരത്തില്‍ എന്തെങ്കിലും പുറത്ത് വരികയാണെങ്കില്‍, അത് പറഞ്ഞാല്‍ പിന്‍വലിക്കാന്‍ മാത്രമുള്ള ബന്ധം അവരുമായി എനിക്കുണ്ട്. പരസ്പര ബഹുമാനമുണ്ട്. അവര്‍ മോശം മനുഷ്യരല്ല. അവര്‍ അവരുടെ ജോലി ചെയ്യുന്നു. പ്രേക്ഷകര്‍ക്ക് വേണ്ടത് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാവരും വൈറലാകാന്‍ ആഗ്രഹിക്കുന്നവരാണ്. ഞാനത് മനസിലാക്കുന്നു” എന്നാണ് ഷെഫാലി പാപ്പരാസികളെക്കുറിച്ച്‌ പറഞ്ഞത്. പാപ്പരാസികള്‍ക്കെതിരെ നടിമാര്‍ സംസാരിക്കുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

”അവര്‍ സന്തുഷ്ടര്‍ അല്ലാത്തതിനാലാണ് അവര്‍ സംസാരിക്കുന്നത്. ഓരോരുത്തവര്‍ക്കും അവരവരുടേതായ അഭിപ്രായം കാണും. പിന്നില്‍ നിന്നും എടുക്കരുതെന്ന് പറഞ്ഞാല്‍ നിര്‍ത്താന്‍ പോകുന്നുണ്ടോ? സാധാരണക്കാര്‍ക്കും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. അവരെ നിയന്ത്രിക്കാനാകില്ല. അവര്‍ക്കത് പ്രശ്‌നമായി തോന്നുന്നുണ്ടാകാം. അവരത് പറഞ്ഞതില്‍ സന്തോഷം. അവര്‍ പറയുന്നത് പാപ്പരാസികള്‍ കേള്‍ക്കുകയാണെങ്കില്‍ നല്ലത്. പൊതുവെ അവര്‍ കേള്‍ക്കാറുണ്ട്” ഷെഫാലി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക