കെഎസ്‌എഫ്‌ഇയ്‌ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖില്‍ മാരാർ. കെഎസ്‌എഫ്‌ഇ വഴി കുട്ടികള്‍ക്ക് ലോണാണ് നല്‍കിയതെന്നും അവരുടെ കയ്യില്‍ നിന്ന് പണം പിരിക്കുകയാണെന്നും അഖില്‍ മാരാർ പറഞ്ഞു. കെഎസ് എഫ്‌ഇ മാനേജിംഗ് ഡയറക്ടറുടെ പിഎയുമായി സംസാരിച്ചതിന്റെ ഫോണ്‍ കോള്‍ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് അഖില്‍ മാരാർ തെളിയിച്ചത്.

‘വിദ്യ ശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യമായിട്ടാണോ സർക്കാർ ലാപ്ടോപ്പ് കൊടുത്തത്’ എന്നതായിരുന്നു ഫോണ്‍ കോളില്‍ അഖില്‍ മാരാരുടെ ചോദ്യം. എന്നാല്‍ മാസംതോറും പണം അടയ്‌ക്കുന്ന സ്കീം ആണെന്നാണ് കെഎസ്‌എഫ്‌ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് അഖില്‍ മാരാർ ഉന്നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണക്കുകൾ ശെരിയാവുന്നില്ലല്ലോ ദാസൻ മുഖ്യമന്ത്രി… മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പച്ചക്കള്ളം… വീഡിയോ പൂർണമായും…

Posted by Akhil Marar on Wednesday, August 7, 2024

കെഎസ്‌എഫ്‌ഇ-ക്ക് സർക്കാർ പണം നല്‍കിയിട്ടില്ലെന്നും കെഎസ്‌എഫ്‌ഇയുടെ പണത്തിനാണ് കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കിയതെന്നും കെഎസ്‌എഫ്‌ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ തുറന്നു പറഞ്ഞു. പണം സർക്കാർ തന്നു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറയുന്നു. കൊറോണ കാലത്ത് സാമ്ബത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാൻ കെഎസ്‌എഫ്‌ഇക്ക് പണം നല്‍കിയത് സർക്കാർ ആണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാദത്തിന്റെയും കെഎസ്‌എഫ്‌ഇ മാനേജിംഗ് ഡയറക്ടറുമായി നടത്തിയ ഫോണ്‍കോളിന്റെ വോയിസ് റെക്കോർഡും പുറത്തുവിട്ടുകൊണ്ടാണ് അഖില്‍ മാരാർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കെ എസ് എഫ് ഇ വഴി ലോണ്‍ കൊടുത്തിട്ട് അത് തിരിച്ചു പാവങ്ങളുടെ കൈയില്‍ നിന്നും മേടിച്ചിട്ട് ഉളുപ്പില്ലാതെ സഹായിച്ചു എന്ന് പറയുന്ന കള്ളൻ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഖില്‍ മാരാർ തുറന്നടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക