മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.

ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക