കാക്കൂർ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകർത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളായ രണ്ടുപേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി വാഷ്ബേസിനിലെത്തിയപ്പോള്‍ പ്രതികളിലൊരാളായ രവി, വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് കണ്ട് ഹോട്ടല്‍ ജീവനക്കാരായ സഫ്റിൻ മിൻഹാജ്, ഷെർബല സലീം എന്നിവർ ഇയാളെ തടഞ്ഞു. ഇതിന്റെ പ്രകോപനത്തില്‍ പ്രതികള്‍ ഇരുവരെയും മർദിക്കുകയും ഹോട്ടല്‍ അടിച്ചുതകർക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക