കേരളത്തിലെ പ്രമുഖ ലോട്ടറികളില്‍ ഒന്നാണ് ഓണം ബമ്പര്‍. ധാരാളം ബമ്പര്‍ ലോട്ടറികള്‍ സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്നുണ്ടെങ്കിലും അതില്‍ ഓണം ബമ്പറിന് മാത്രമേ വലിയ സമ്മാനത്തുകയുള്ളൂ. ഈ വര്‍ഷം സമ്മാനത്തുകയില്‍ അഞ്ച് കോടിയുടെ വര്‍ധനവ് വരുത്തിയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. ഇതോടെ ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയായി. ഇതിന് പുറമെ വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ ഓണം ബമ്പര്‍ നല്‍കുന്നുണ്ട്.
ഓണം ബമ്പര്‍ ടിക്കറ്റ് വില:
സമ്മാനത്തുകയില്‍ വര്‍ധനവ് ഉണ്ടെങ്കിലും ഓണം ബമ്പര്‍ ടിക്കറ്റ് വിലയില്‍ ലോട്ടറി വകുപ്പ് വര്‍ധനവ് വരുത്തിയിട്ടില്ല. 500 രൂപയാണ് ടിക്കറ്റിന്റെ വില. എന്നാല്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തിലെ അംഗീകൃത ലോട്ടറി ഏജന്റുമാര്‍ മുഖേനയും അധികൃതര്‍ അനുവദിച്ച വില്‍പനശാലകള്‍ വഴിയും മാത്രമേ എടുക്കാവൂ.ഓണം ബമ്പര്‍ നറുക്കെടുപ്പ് എപ്പോള്‍?ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലമറിയാം.
ആര്‍ക്കെല്ലാം സമ്മാനം ലഭിക്കും?
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നേടാന്‍ ഒട്ടനവധി പേരാണ് ടിക്കറ്റകളെടുക്കുന്നത്. ഒന്നിലധികം ടിക്കറ്റുകളെടുക്കുന്നവരും നിരവധി. എന്നാല്‍ ഇതോടൊപ്പം ഭാഗ്യം കൂടി തുണയ്ക്കുമ്പോഴാണല്ലോ സമ്മാനങ്ങള്‍ ലഭിക്കുക? ജ്യോതിശാസ്ത്രം അനുസരിച്ച് ഈ വര്‍ഷം ഓണം ബമ്പര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ നക്ഷത്രക്കാരുണ്ട്. വ്യാഴം അനുകൂല സ്ഥാനത്ത് തുടരുന്നതിനാല്‍ ഇവര്‍ക്ക് ലോട്ടറി ഭാഗ്യം ഉണ്ടാകാനിടയുണ്ട്. ഓണം ബമ്പര്‍ ഒന്നാം സമ്മാനം തേടിയെത്താന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നോക്കിയാലോ?രോഹിണി, പുണര്‍തം, ചിത്തിര, അനിഴം, ഉത്രാടം എന്നീ നക്ഷത്രക്കാരെ തേടിയാണ് ഈ വര്‍ഷത്തെ ഭാഗ്യം എത്താന്‍ പോകുന്നത്. ഇവരുടെ ജീവിതത്തില്‍ നിലവില്‍ വ്യാഴം അനുകൂല സ്ഥാനത്താണ്, അതിനാല്‍ അപ്രതീക്ഷിതമായ ധനഭാഗ്യം ഉണ്ടായേക്കാം. അതിനാല്‍ ഈ നക്ഷത്രക്കാര്‍ ഒരിക്കലും ഓണം ബമ്പര്‍ ടിക്കറ്റ് എടുക്കാന്‍ മറക്കരുത്, 30 കോടി രൂപയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചാലോ!
നിരാകരണം: ഇതൊരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ല. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കേരള സ്പീക്സ് ഉത്തരവാദിയായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.






