ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ സ്വന്തം പേര് സ്വർണ്ണലിപികളാല്‍ എഴുതിച്ചേർത്ത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ.മിയാമിയില്‍ നടന്ന ആവേശകരമായ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയതോടെയാണ് എംബാപ്പെ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഒരു സിംഗിള്‍ ലോകകപ്പ് പതിപ്പില്‍ 14 ഗോള്‍ സംഭാവനകള്‍ (ഗോളും അസിസ്റ്റും ചേർത്ത്) നല്‍കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി റയല്‍ മാഡ്രിഡ് താരം മാറി.
തുടക്കത്തില്‍ നാല് ഗോളുകള്‍ വഴങ്ങി കടുത്ത സമ്മർദ്ദത്തിലായിരുന്ന ഫ്രാൻസിനെ, രണ്ടാം പകുതിയില്‍ പരിശീലകൻ ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എംബാപ്പെയും ബ്രാഡ്ലി ബാർകോളയും ചേർന്ന് ഇംഗ്ലണ്ടിന്റെ ലീഡ് പകുതിയായി കുറച്ചു. തുടർന്ന് 66ാം മിനിറ്റില്‍ എംബാപ്പെ തന്റെ രണ്ടാം ഗോളും നേടി ഫ്രാൻസിന് ശക്തമായ തിരിച്ചുവരവ് സമ്മാനിച്ചു.
ചരിത്ര നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമൻ
1966ന് ശേഷമുള്ള ലോകകപ്പ് ചരിത്രത്തില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവനകള്‍ നല്‍കിയ താരങ്ങളുടെ പട്ടികയില്‍ ജർമ്മനിയുടെ ഇതിഹാസ താരം ഗെർഡ് മുള്ളറെയാണ് എംബാപ്പെ മറികടന്നത്. 1970ല്‍ മുള്ളർ 13 ഗോള്‍ സംഭാവനകള്‍ നല്‍കിയിരുന്നു. 1958 ലോകകപ്പില്‍ ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ 13 ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും അക്കാലത്ത് അസിസ്റ്റുകള്‍ രേഖപ്പെടുത്തിയിരുന്നില്ല.
1966ന് ശേഷം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവനകള്‍ നല്‍കിയവർ:
2026- കിലിയൻ എംബാപ്പെ (ഫ്രാൻസ്)14
1970- ഗെർഡ് മുള്ളർ (ജർമ്മനി)13
2026- ലയണല്‍ മെസ്സി (അർജന്റീന)12
1966- യൂസേബിയോ (പോർച്ചുഗല്‍)101
970- പെലെ (ബ്രസീല്‍)101986- ഡീഗോ മറഡോണ (അർജന്റീന)10
2022- ലയണല്‍ മെസ്സി (അർജന്റീന)10
2022- കിലിയൻ എംബാപ്പെ (ഫ്രാൻസ്)10
കഴിഞ്ഞ ലോകകപ്പിലും (2022) 10 ഗോള്‍ സംഭാവനകള്‍ നല്‍കിയ എംബാപ്പെ, പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ ലോക ഫുട്ബോളിലെ തന്റെ ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ്.








