മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണ്‍ ടി.എമ്മിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. അരുണിന്റെ നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) ഓഫീസുകളിലെ നിയമനങ്ങളിലും താത്കാലിക ജീവനക്കാരനായ അരുണിന് സ്ഥലം മാറ്റം നല്‍കിയ ഉത്തരവിലും പരിശോധന വേണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു. ഒരു കരാര്‍ ജീവനക്കാരെ സ്ഥലം മാറ്റുന്നത് വിചിത്ര നടപടിയാണെന്നും ഫൈസല്‍ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 10 വര്‍ഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ നിരവധി ബന്ധു നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ ശമ്പളം നല്‍കി കൊണ്ടാണ് ജനങ്ങള്‍ക്ക് യാതൊരു ഉപകാരവും ഇല്ലാത്ത ഇത്തരം നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

ഭൂരിഭാഗം ജില്ലകളിലും ഡിഡിസിമാരുടെ ചുമതല സബ് കളക്ടര്‍മാര്‍ക്ക് കൈമാറിയതായി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്നും ജെആര്‍പി തസ്തികകള്‍ തുടരുന്നതിന്റെ ആവശ്യകത എന്താണെന്നും പരാതിയില്‍ ചോദിക്കുന്നുണ്ട്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ സമഗ്ര അന്വേഷണം നടത്തി പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫൈസല്‍ കുളപ്പാടം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക