സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു.

ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കുമായുള്ള അദാലത്തുകള്‍ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കായകല്‍പ്പം എന്നാണ് ഈ അദാലത്തുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജരാനരകള്‍ ബാധിച്ച ഭരണസംവിധാനത്തെ പൂർണ്ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും ഇത്തരമൊരു കായകല്‍പ്പം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക