വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോള്‍ വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.2025 മാർച്ച്‌ 30ന് പ്രതി യുവതിയെ കാറില്‍ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബല്‍ഗഡില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയില്‍ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക