ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആര്‍ഷ അഷിത’യില്‍ ആര്‍ഷയും (35) ഏകമകള്‍ റൂഹിയുമാണ് മരിച്ചത്.ഇരുവരും സ്വന്തം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടില്‍ കിട്ടിയ വിവരം. ബുധനാഴ്ച രാത്രിയാണ് സംഭവം.
കാറില്‍ സാധനം വാങ്ങാന്‍ ടൗണിലേക്ക് പോയതായിരുന്നു. ഓണ്‍ലൈന്‍ ബിസിനസ് നടത്തി വരികയായിരുന്നു ആര്‍ഷ. കുറെ വര്‍ഷങ്ങളായി ഭര്‍ത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായില്‍ത്തന്നെയാണ് താമസം. ആര്‍ഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്‌ലാറ്റിലാണ്. ആര്‍ഷയുടെ അച്ഛന്‍ ടി.കെ.പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് പോയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





