മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല.
പാർട്ടിയില്‍ നിന്ന് എതിർപ്പ് വന്നാലും സ്ഥാനമേറ്റെടുക്കില്ലെന്നാണ് പിണറായി വിജയന്റെ നിലപാടെന്നാണ് നിലപാട്.അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ല. ഉപനേതാവ് പദവിയില്‍ തീരുമാനമായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. മുന്നണിയില്‍ പറയാതെ നിലപാട് പരസ്യമാക്കിയതിലാണ് അമർഷം.
അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡല്‍ഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷന്മാർ ഉള്‍പ്പെടെ മുതിർന്ന നേതാക്കള്‍ ഹൈക്കമാൻഡുമായി ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാല്‍, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ.





