മലയാളത്തിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ബോക്സ് ഓഫീസില്‍ കുതിപ്പുതുടരുന്നു. മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം വെറും രണ്ടു ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സ്‌പൈ ത്രില്ലര്‍, സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും റെക്കോര്‍ഡ് വേഗത്തിലാണ് നേട്ടം കൈവരിച്ചത്.

ട്രേഡ് അനലിസ്റ്റുകളുടെ കണക്കനുസരിച്ച്‌, ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ ലോകമെമ്പാടുനിന്നുമായി 50.23 കോടി രൂപ സമാഹരിച്ചു. ഇതില്‍ സിംഹഭാഗവും വിദേശ വിപണികളില്‍ നിന്നാണ്; ഏകദേശം 31.50 കോടി രൂപയാണ് ഓവര്‍സീസ് കളക്ഷന്‍. ഇന്ത്യയില്‍ ആദ്യദിനം 9.8 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനം 6.15 കോടി കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയിലെ രണ്ട് ദിവസത്തെ നെറ്റ് കളക്ഷന്‍ 16.15 കോടിയായി ഉയര്‍ന്നു.മമ്മൂക്കയെയും ലാലേട്ടനെയും വീണ്ടും സ്‌ക്രീനില്‍ കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയാണ് ഈ വലിയ തുടക്കത്തിനു പിന്നില്‍. ചിത്രത്തിന്റെ സാങ്കേതികമികവിനും അഭിനേതാക്കളുടെ പ്രകടനത്തിനും പ്രശംസ ലഭിക്കുമ്പോഴും, തിരക്കഥയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര അഭിപ്രായമാണു നിലനില്‍ക്കുന്നത്. എങ്കിലും താരജോഡികളുടെ സാന്നിധ്യം ആദ്യ വീക്കെന്‍ഡിലെ വലിയ തിരക്കിനു കാരണമായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സയന്റിഫിക് അഡൈ്വസര്‍ കോര്‍പ്പറേറ്റ് മാഫിയയെ നേരിടുന്നതാണു ചിത്രത്തിന്റെ പ്രമേയം. നിരീക്ഷണം, സ്‌പൈവെയര്‍ ദുരുപയോഗം, രാഷ്ട്രീയപിന്നാമ്പുറങ്ങള്‍ എന്നിവയെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍, ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക