പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്‍ ഫ്രീഡം പ്ലാന്‍ ഓഫര്‍ വീണ്ടും അവതരിപ്പിച്ചു. ഫ്രീഡം പ്ലാനിന്‍റെ വില, വാലിഡിറ്റി, ആനുകൂല്യങ്ങള്‍ എന്നിവ വിശദമായി അറിയാം.സൗജന്യ സിം കാര്‍ഡും ഓഫറുകളും വാരിവിതറുന്ന ഫ്രീഡം പ്ലാന്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍ വീണ്ടും അവതരിപ്പിച്ചു.

ഒരു രൂപ നല്‍കി സിം കാര്‍ഡ് എടുക്കുമ്പോള്‍ പരിധിയില്ലാത്ത കോളുകളും ദിവസം 2 ജിബി ഡാറ്റയും 100 എസ്‌എംഎസും 30 ദിവസക്കാലം പുതിയ വരിക്കാര്‍ക്ക് ലഭിക്കും.ബിഎസ്‌എന്‍എല്‍ ഫ്രീഡം ഓഫര്‍ വഴി സിം കാര്‍ഡ് എടുക്കാനും ആനുകൂല്യങ്ങള്‍ നേടാനും അടുത്തുള്ള ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്‍റര്‍ സന്ദര്‍ശിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുമ്പ് അവതരിപ്പിച്ച ഫ്രീഡം പ്ലാനിന് വലിയ ജനപ്രീതി ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഇത് അവതരിപ്പിക്കുന്നതെന്ന് ബിഎസ്‌എന്‍എല്‍ അറിയിച്ചു.ബിഎസ്‌എന്‍എല്‍ ഫ്രീഡം പ്ലാന്‍ 2026 ഏപ്രില്‍ 30 വരെ മാത്രമേ ലഭ്യമാകൂ എന്ന് ഓര്‍ക്കുക. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ ഓഫറുകള്‍ ലഭിക്കുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക