കോട്ടയം പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവര്‍ക്കാണ് സാരി വാഗ്ദാനം.പ്രവർത്തകർക്ക് സാരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ മോഹനന്റെ ശബ്ദസംഭാഷണം പുറത്തായി.
ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍.പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണമെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഗ്രൂപ്പ് മാറി അയച്ച സന്ദേശം പിന്നീട് ഡിലീറ്റ് ചെയ്തു. നടന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫും യുഡിഎഫും പ്രതികരിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





