സാമുദായനേതാക്കളുമായി ഉണ്ടായ പ്രശ്നങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണക്കാൻ കോണ്‍ഗ്രസില്‍ ആരുമില്ല.ഈ കാലഘട്ടത്തില്‍ വർഗീയതയ്‌ക്കെതിരെ പോരാട്ടം ആവശ്യമാണെന്നും എല്ലാ മതസംഘടനകളേയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്നും ചെന്നിത്തല പറഞ്ഞു. എൻഎസ്‌എസ്, എസ്‌എൻഡിപി ജനറല്‍ സെക്രട്ടറിമാർ വി.ഡി. സതീശനെ വിമർശിച്ചതിനോടു ആലുവയില്‍ വച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലൊക്കെ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസ്ഥാനങ്ങളാണ് എൻഎസ്‌എസും എസ്‌എൻഡിപിയും. എൻഎസ്‌എസും-എസ്‌എൻഡിപിയും യോജിക്കുന്നതില്‍ ഒരു തെറ്റുമില്ല. എല്ലാ മതസംഘടനകളും യോജിപ്പോടെ മുന്നോട്ടു പോകുന്നത് നല്ലതാണ്. ഞാൻ എല്ലാക്കാലത്തും മതേതര നിലപാടുകളുമായി മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ. ഇവരോടൊക്കെ താൻ പിണങ്ങിയിട്ടുമുണ്ട്, ഇണങ്ങിയിട്ടുമുണ്ട്. ഇപ്പോള്‍ വാക്കുതർക്കങ്ങള്‍ ഒഴിവാക്കിക്കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം”, ചെന്നിത്തല പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ എല്ലാ മതസംഘടനകളേയും ഉള്‍ക്കൊണ്ടു പോകുന്ന സമീപനമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും പിന്തുടർന്നിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് സാമുദായിക നേതാക്കള്‍ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 9 വർഷം എൻഎസ്‌എസ് അകന്നു നിന്നിട്ടുണ്ട്. എസ്‌എൻഡിപിയും അകന്നു നിന്നിട്ടുണ്ട്. എല്ലാവരേയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക