മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘർഷം ഉണ്ടായത്.സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുന്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.

തലയ്ക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമത്തില്‍ ഇരുവിഭാഗത്തിലുംപെട്ട ഒന്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസിന്റെ വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക