നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണഗ്രസ്. പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്ബില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും.

പി.വി അന്‍വറിനായി ബേപ്പൂർ, തവനൂർ, പട്ടാമ്ബി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. ഇതില്‍ ബേപ്പൂര്‍ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കിയത്.സജി മഞ്ഞക്കടമ്ബിലിനായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ സീറ്റും നിസാർ മേത്തർക്കായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സീറ്റും ചോദിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസിന്റെ മാണി വിഭാഗം യുവജന നേതാവായിരുന്നു സജി മഞ്ഞക്കടമ്ബില്‍. പിന്നാലെ എന്‍ഡിഎയില്‍ എത്തി. അവിടെ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്നത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് കോർഡിനേറ്റാണ്. പിഡിപിയില്‍ നിന്നാണ് നിസാർ മേത്തർ, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക