കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ റിസപ്ഷനില്‍ വരികയും മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍.കല്പാത്തി വിനായക കൈലാസ് നഗറില്‍ താമസിക്കുന്ന വിദ്യ അംബാള്‍ (33) ആണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്.
പ്രതി സിബിഐ ഓഫീസറാണെന്നു പറഞ്ഞാണ് സ്ഥാപനങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്നത്. പല ജില്ലകളിലും പരാതികളുണ്ടെന്നാണ് സൂചന. മോഷണം നടത്തിയ ഫോണ്‍ വില്പന നടത്തിയ ഷോപ്പില്‍ നിന്നും കണ്ടെത്തി. പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബരമായ ജീവിതം നയിക്കാനാണ് ചെലവഴിക്കാറുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ടൗണ്‍ ഇൻസ്പെക്ടർ വിപിൻകുമാർ, എസ്‌ഐ എം. സുനില്‍, വി. ഹേമലത, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സുബി, സുരേഷ്, ആർ. രാജീദ്, കെ.എസ്. ഷാലു, സുരേഷ്ബാബു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.





