ആശങ്കയുണർത്തി ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ വർഷം 14 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.നിലവില്‍ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജലാശയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിരന്തരസമ്ബർക്കം പുലർത്തുന്നവരുമാണ് കൂടുതലും രോഗബാധിതർ. എലി മൂത്രത്തില്‍ നിന്ന് മാത്രമല്ല, എലിപ്പനി പകരുന്നത്.
നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലർന്നും അസുഖം പകരും. പനി, തലവേദന, ക്ഷീണം, പേശി വേദന, കടുത്ത ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. കരളിനെ ബാധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
മലിനജല സമ്ബർക്കം ഒഴിവാക്കണം
മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്ബർക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാൻ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം മുൻകരുതല്‍ സ്വീകരിക്കണം. മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകണം. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണം.
രോഗസാദ്ധ്യതയുള്ളവർ
തൊഴിലുറപ്പ് തൊഴിലാളികള്‍, കൃഷിക്കാർ, നിർമ്മാണ- പെയിന്റിംഗ് തൊഴിലാളികള്‍, ഹരിതകർമ്മ സേനാംഗങ്ങള്‍, ക്ഷീരകർഷകർ, മലിനജലവുമായി സമ്ബർക്കമുള്ളവർ, അടുക്കളത്തോട്ടം, പൂന്തോട്ടം പരിപാലന മേഖലയിലുള്ളവർ.
പ്രതിരോധം മുഖ്യം
- ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം കട്ടി കൂടിയ റബ്ബർ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണം നടത്തുക
- മുറിവുകള്‍ മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാൻഡേജ് ഉപയോഗിക്കുക.
- രോഗം മൂർച്ഛിച്ചാല്‍കരള്‍, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും. ജീവനും അപകടത്തിലാകും.
- പനി മൂന്ന് ദിവസത്തിലേറെ നീണ്ടാല്‍ ചികിത്സ തേടണം.”പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ഉടനടി അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം. വേദന സംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ ഒരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത് “”





