മൊബൈല്‍ ടവറുകളിലെ ചെമ്ബ് കമ്ബികളും ചെമ്ബു കോയിലുകളും മോഷണം നടത്തുന്നത് പതിവാക്കിയ പ്രതിയെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശി 26 വയസ്സുള്ള സദ്ദാം ഹുസൈൻ ആണ് പിടിയിലായത്. പെരുമ്ബാവൂർ പട്ടാലിലുള്ള ബി എസ് എൻ എല്‍ മൊബൈല്‍ ടവറില്‍ നിന്നും ഇയാള്‍ കഴിഞ്ഞദിവസം ചെമ്ബ് കോയിലുകള്‍ മോഷ്ടിച്ചിരുന്നു.

കോയിലുകള്‍ നഷ്ടപ്പെട്ടതോടെ അടുത്ത ദിവസം ബി എസ് എൻ എല്‍ അധികൃതർ പുതിയ കോയിലുകള്‍ സ്ഥാപിച്ചു.എന്നാല്‍ വെള്ളിയാഴ്ച രാത്രി പ്രതി ഇതേ സ്ഥലത്ത് വീണ്ടും കോയിലുകള്‍ ഇയാള്‍ മോഷ്ടിക്കുവാൻ എത്തി. ഇത് കണ്ട നാട്ടുകാർ പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി എസ് എൻ എല്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂർ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്ബാവൂരില്‍ ചെമ്ബു കോയിലുകളും, കേബിളുകളും, വയറുകളും മോഷണം പോകുന്നത് അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക